പൂനെ: പൂനെയിൽ ഇറച്ചി, മത്സ്യം നിരോധനം പ്രാബല്യത്തിൽ. പുതുതായി രൂപീകരിച്ച ദെഹു മുനിസിപ്പൽ കൗൺസിലിന്റെ ആദ്യ പൊതുയോഗത്തിലാണ് തീരുമാനം. ഫെബ്രുവരിയിൽ ഐകകണ്‌ഠേന അംഗീകരിച്ച പ്രമേയം ഇന്നു മുതൽ നടപ്പാക്കുകയായിരുന്നു. നേരത്തെ ഗ്രാമപ്പഞ്ചായത്തും ഈ തീരുമാനമെടുത്തിരുന്നു.
മഹാരാഷ്ട്രയിലെ പ്രശസ്തമായ സന്ത് തുക്കാറാം മഹാരാജ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ദേഹു നഗരത്തിലാണ്. നാട്ടുകാരുടെയും സന്ത് തുക്കാറാം മഹാരാജിന്റെ ഭക്തരുടെയും വികാരം പരിഗണിച്ചാണ് തീരുമാനം. മാംസവും മത്സ്യവും വിൽക്കുന്ന കടകൾ നടത്തുന്നുണ്ടെങ്കിൽ ഉടൻ അടച്ചുപൂട്ടണമെന്നും അല്ലാത്തപക്ഷം നിയമലംഘകർക്കെതിരെ പൊലീസ് നടപടിയെടുക്കുമെന്നും ദേഹു നഗർ പഞ്ചായത്ത് ചീഫ് ഓഫീസർ പ്രശാന്ത് ജാദവ് അഭ്യർത്ഥിച്ചിരുന്നു.
