റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുനഃസംഘടന: ആന്ധ്രയില്‍ പുതിയ മന്ത്രിമാര്‍ 11 ന് സത്യപ്രതിജ്ഞ ചെയ്യും

April 8, 2022 - 10:56 am

അമരാവതി: പുനഃസംഘടനയ്ക്ക് മുന്നോടിയായി ആന്ധ്രാപ്രദേശ് മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും രാജിവച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന അന്തിമ മന്ത്രിസഭായോഗശേഷമാണ് 24 മന്ത്രിമാരും മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. പുതിയ മന്ത്രിമാര്‍ ഏപ്രില്‍ 11 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.2024-ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പുനസംഘടന. പുതിയ മന്ത്രിമാരുടെ അന്തിമ പട്ടിക ഏപ്രില്‍ 9ന് മുമ്പ് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി സമര്‍പ്പിക്കുമെന്നും നിലവിലെ മന്ത്രിമാരില്‍ നാലുപേര്‍ക്ക് മാത്രമേ സ്ഥാനം നിലനിര്‍ത്താനാകൂവെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.നിലവിലെ മന്ത്രിസഭയില്‍ അഞ്ച് ഉപമുഖ്യമന്ത്രിമാരാണ്ടായിരുന്നത്. എന്നാല്‍ ജാതി സന്തുലിതാവസ്ഥ പാലിച്ച് പുതിയ അഞ്ച് ഉപമുഖ്യമന്ത്രിമാരെയാകും ഉള്‍പ്പെടുത്തുക. നിലവിലെ മന്ത്രിമാരില്‍ 11 പേര്‍ സവര്‍ണ ജാതിയില്‍ നിന്നുള്ളവരാണ്. റെഡ്ഡി സമുദായത്തില്‍ നിന്ന് നാല് പേര്‍, ഒബിസിയില്‍ നിന്ന് ഏഴ്, എസ്സിയില്‍ നിന്ന് അഞ്ച്, എസ്ടി, മുസ്ലിം സമുദായങ്ങളില്‍ നിന്ന് ഒന്നുവീതവും മന്ത്രിമാരുണ്ടായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *