റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മകനെ പിതാവ് തീക്കൊളുത്തി കൊലപ്പെടുത്തി

April 8, 2022 - 11:00 am

ബംഗളൂരു: പണം നഷ്ടപ്പെടുത്തിയതിന് സ്വന്തം മകനെ പിതാവ് തീക്കൊളുത്തി കൊലപ്പെടുത്തി. ബംഗളൂരു ആസാദ് നഗര്‍ സ്വദേശിയായ അര്‍പിത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് സുരേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച അര്‍പിതിന്റെ പക്കല്‍ നിന്നും 12,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായ സുരേന്ദ്ര സ്വന്തം മകനെ പെട്രോള്‍ ഒഴിച്ച ശേഷം വീടിന് പുറത്തുവച്ച് തീക്കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ശരീരമാസകലം തീപടര്‍ന്ന അര്‍പിത് ജീവരക്ഷയ്ക്കായി പ്രദേശത്തുടനീളം ഓടുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അര്‍പിതിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *