അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വൈലോപ്പിള്ളി കവിതാലാപന മത്സരം

April 8, 2022 - 3:29 pm

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജൻമദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ച് വൈലോപ്പിള്ളി കവിതകളുടെ ആലാപന മത്സരം സംഘടിപ്പിക്കുന്നു. 10 മുതൽ 16 വയസുവരെയും 17 മുതൽ 21 വയസുവരെയുമുള്ളവരെ ഉൾപ്പെടുത്തി രണ്ട് വിഭാഗങ്ങളിലായി മേയ് 11 ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് മത്സരം. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്ക് ക്യാഷ് അവാർഡ് നൽകും.
താല്പര്യമുള്ളവർ നിർദ്ദിഷ്ട അപേക്ഷഫോം പൂരിപ്പിച്ച് പ്രായം തെളിയിക്കുന്ന രേഖകൾ സഹിതം ഏപ്രിൽ 20 നകം ഇമെയിൽ/ തപാൽ മുഖേന ഓഫീസിൽ ലഭ്യമാക്കണം. വിലാസം: സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നാളന്ദ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം-3, ഫോൺ:  04712311842, ഇ-മെയിൽ:  directormpcc@gmail.com. അപേക്ഷയുടെ മാതൃക വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ വാട്ട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് (https://www.facebook.com/Vyloppilli/) ഗ്രൂപ്പിൽ നൽകിയിട്ടുണ്ടെന്നു സെക്രട്ടറി അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *