കാട്ടാക്കട : കാട്ടാക്കടയില്‍ പാചകവാതക സിലണ്ടര്‍ പൊച്ചിത്തെറിച്ച് വീട് തകര്‍ന്നു. തീ പടര്‍ന്നതോടെ വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികളും മാതാപിതാക്കളും ഉള്‍പ്പെടുന്ന നാലംഗ കുടുംബം ഇറങ്ങി ഓടി രക്ഷപെട്ടു. 2022 ഏപ്രില്‍ 7 വ്യാഴാഴ്‌ച രാത്രി 9 മണിയോടെയാണ് സംഭവം .ആമച്ചല്‍ വേലഞ്ചിറ സ്വദേശി പ്രകാശിന്റെ താല്‍ക്കാലിക വീടാണ് അപകടത്തില്‍ തകര്‍ന്നത്. വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും രേഖകളും ഉള്‍പ്പടെ സര്‍വതും കത്തിച്ചാമ്പലായി
നാട്ടുകാര്‍ അഗിനിരക്ഷാ സേനയെ വിവരം അറിയച്ചതിനെത്തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുരേഷിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘം രക്ഷാ പ്രവര്‍ത്തനം നടത്തി.
