റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആന്ധ്രാ പ്രദേശിലെ മരുന്ന് നിര്‍മാണ ശാലയിലില്‍ തീപ്പിടിത്തം: ആറ് മരണം

April 14, 2022 - 11:34 am

ഹൈദരാബാദ്: ആന്ധ്രാ പ്രദേശില്‍ മരുന്ന് നിര്‍മാണ ശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. വാതകം ചോര്‍ന്നാണ് തീപിടിച്ചത് എന്നാണ് സംശയം.എളുരു ജില്ലയിലെ അക്കിറെഡ്ഢിഗുഡേമിലാണ് സംഭവം. ഫാര്‍മ പ്ലാന്റിലെ നാലാം യൂനിറ്റിലാണ് തീപ്പിടിത്തമുണ്ടായത്. സംഭവ സമയം 14 പേരാണ് ജോലിക്കുണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മരിച്ച ആറ് പേരില്‍ നാല് പേരും ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ്. രണ്ട് മണിക്കൂറിനകം തീ നിയന്ത്രണവിധേയമാക്കി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *