റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷിച്ചു

April 21, 2022 - 9:06 am

തൊടുപുഴ : റബര്‍ തോട്ടത്തിലെ കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷിച്ച്‌ കാട്ടിലേക്ക്‌ തിരിച്ചയച്ചു. വണ്ണപ്പുറം പഞ്ചായത്തിലെ ദര്‍ബഭത്തൊട്ടി പുതുപ്പറമ്പില്‍ ഉണ്ണികൃഷ്‌ണന്റെ റബര്‍തോട്ടത്തിലെ കിണറ്റിലാണ്‌ കാട്ടുപോത്ത്‌ വീണത്‌. 2022 ഏപ്രില്‍ 20ന്‌ പുലര്‍ച്ചെ നായ്‌ക്കളുടെ തുടര്‍ച്ചയായുളള കുരകേട്ട്‌ സമീപവാസികള്‍ അന്വേഷിച്ചത്തിയപ്പോഴാണ്‌ കിണറ്റില്‍ വീണുകിടക്കുന്ന കാട്ടുപോത്തിനെ കണ്ടത്‌. പൈനാപ്പിള്‍ കൃഷി നനക്കാനായി കുത്തിയ കിണറിന്‌ സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്‌.

നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന്‌ എട്ടുമണിയോടെ പോലീസും വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി. കോതമംഗലം ഡി.എഫ്‌ഒയുടെ നിര്‍ദ്ദേശ പ്രകാരം കിണറിന്റെ അരിക്‌ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുതാഴ്‌ത്തി ഇതുവഴി കരക്കുകയറ്റുക യായിരുന്നു. കിണറ്റില്‍ നിന്നും പുറത്തിറങ്ങിയ കാട്ടുപോത്ത്‌ അക്രമകാരിയാവാതെ സമീപത്തെ തേക്കിന്‍ കൂപ്പിലേക്ക്‌ കയറിപ്പോയി .

കാട്ടുപോത്ത്‌ വീണ്ടും നാട്ടിലിറങ്ങുമോയെന്ന ആശങ്കയിലാണ്‌ ജനങ്ങള്‍ . ജനവാസ മേഖലയായ ഇവിടെ ആദ്യമായാണ്‌ കാട്ടുപോത്തെത്തുന്നത്‌. ഇടുക്കി വനത്തില്‍ നിന്ന്‌ മണ്ണൂക്കാട്‌ വനമേഖലവഴി തേക്കിന്‍ കൂപ്പിലെത്തിയതാവാമെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *