ചെന്നൈ: ചെന്നൈ ബീച്ച് റെയില്‍വേ സ്റ്റേഷനില്‍ പാളം തെറ്റിയ ട്രെയിന്‍ പ്ലാറ്റ് ഫോമിലേക്ക് ഇടിച്ചുകയറി . താംബരം റൂട്ടില്‍ സര്‍വീസ് നടത്താന്‍ യാഡില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് എത്തിച്ച എമു ട്രെയിനാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോം കടന്ന് സ്‌റ്റേഷന്‍ ഭിത്തിയിലേക്ക് ഇടിച്ചുകയറിയത്.
ട്രെയില്‍ ഓടിച്ച ആള്‍ പുറത്തേക്ക് ചാടിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടു. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടില്ല. വന്‍ ദുരന്തമാണ് ഒഴിവായത്. ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്ന് അറിയുന്നു. വിശദമായ അന്വേഷണം നടത്തുമെന്ന് ദക്ഷിണ റെയില്‍വേ ചീഫ് പി.ആര്‍.ഒ എസ് ഗണേഷന്‍ പറഞ്ഞു
