റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീനിവാസന്‍ വധം : ആയുധങ്ങള്‍ എത്തിച്ച കാറിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌

April 26, 2022 - 10:14 am

പാലക്കാട്‌ : ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ ആയുധങ്ങള്‍ എത്തിച്ച കാറിന്റെ ദൃശ്യങ്ങള്‍പുറത്ത്‌. പാലക്കാട്‌ ബിജെപി ഓഫീസിന്റെ മുന്നിലുടെ മൂന്നുബൈക്കുകള്‍ക്കൊപ്പം കാറും പോകുന്നതാണ്‌ ദൃശ്യങ്ങളിലുളളത്‌. കെ.എല്‍ 55 ഡി -4700 എന്ന രജിസ്‌ട്രേഷനിലുളള ചുവന്ന സ്വിഫ്‌റ്റ്‌ കാറിന്റെ ദൃശ്യങ്ങളാണ്‌ പുറത്തുവന്നത്‌. പട്ടാമ്പി സ്വദേശി കെ.വി നാസര്‍ എന്നയാളുടെ ഉടമസ്ഥതയിലുളളതാണ്‌ ഈ കാര്‍.

കാറും ബൈക്കുകളും ഉച്ചക്ക്‌ 12.37നാണ്‌ ബിജെപി ഓഫീസിന്‌ മുന്നിലൂടെ പോയത്‌. ഇവിടെ നിന്ന്‌ ഊടുവഴികളിലൂടെസഞ്ചരിച്ചാണ്‌ അക്രമിസംഘം മേലാമുറിയില്‍ എത്തിയതെന്നാണ്‌ പോലീസ്‌ നിഗമനം. 9 പേരെയാണ്‌ ഇതുവരെ കേസില്‍ അറസ്റ്റ്‌ ചെയ്‌തത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *