തിരുവനന്തപുരം : കാറില്‍ ഹെല്‍മെറ്റ് വെയ്‌ക്കാതെ സഞ്ചരിച്ചതിന് വെഞ്ഞാറമൂട് മൂക്കന്നൂര്‍ സ്വദേശി അജിത് കുമാറിന് മോട്ടോര്‍ വാഹന വകുപ്പിന്റെ 500 രൂപയുടെ പിഴ നോട്ടീസ്. കഴിഞ്ഞ ദിവസമാണ് വാഹം ഓടിക്കുന്നതിനിടെ നിയമ ലംഘനം നടത്തിയെന്നുകാട്ടി കാറിന്റെ രജിസ്‌ഠ്രേഷന്‍ നമ്പരിലെ വിലാസത്തിലേക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. ഹെല്‍മെറ്റ് ധരിച്ചിട്ടില്ലെന്നതായിരുന്നു ചെയത് കുറ്റം.
പിഴനോട്ടീസില്‍ രണ്ടുപേര്‍ ബൈക്കില്‍ യാത്ര ചെയ്യുന്ന ചിത്രവും കാണാന്‍ സാധിക്കുന്നുണ്ട്. അജിത്തിന്റെ പേരിലുളള കാറിന്റെ നമ്പര്‍ കെ.എല്‍ 21 ഡി 9877 ആണ്. നോട്ടീസിലും കാര്‍ എന്നുതന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. നോട്ടീസിലെ വാഹന രജിസ്‌ട്രേഷന്‍ നമ്പരും വിലാസവും അജിത്തിന്‍റേതാണ്. എന്നാല്‍ നോട്ടീസില്‍ നല്‍കിയിരിക്കുന്ന ചിത്രം ഇരുചക്ര വാഹനത്തിന്റെയും.
അതേസമയം താന്‍ പെറ്റി അടക്കില്ലായെന്ന് അജിത്‌കുമാര്‍ വ്യക്തമാക്കി.പെട്രോളിനും ഡീസലിനും പൊളളുന്ന വിലയാണെന്നും ഈ സാഹചര്യത്തില്‍ അനാവശ്യമായ പെറ്റികൂടിയാകുമ്പോള്‍ ജീവിതം വഴിമുട്ടുമെന്നും അജിത് പറയുന്നു. ട്രാഫിക്ക് പോലീസിനെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാനുളള ശ്രമത്തിലാണ് താനെന്നും അജിത് വ്യക്തമാക്കി.
