നെടുങ്കണ്ടം: ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരത്തിൽനിന്ന് വീണ് തൊഴിലാളി മരിച്ചു. തിങ്കൾക്കാട് മന്നാക്കുടി കോളനിയിലെ അയ്യാവ്(49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഏലത്തിന് തണലൊരുക്കുന്നതിനായി മരത്തിൽ കയറിയത്. ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിനിടയിൽ സുരക്ഷക്കായി ദേഹത്ത് കെട്ടിയിരുന്ന കയർ അഴിഞ്ഞുപോയതിനെ തുടർന്ന് വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന തൊഴിലാളികൾ ഇയാളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമാർട്ടത്തിനുശേഷം മൃ തദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വത്സയാണ് ഭാര്യ. സുബിൻ ഏക മകനാണ്.
