റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിയാണ് കൊലനടത്തിയതെന്ന്‌ പോലീസ്‌ കോടതിയില്‍

April 30, 2022 - 9:21 am

പാലക്കാട്‌: പാലക്കാട്‌ ആര്‍എസ്‌എസ്‌ നേതാവ്‌ ശ്രീനിവാസനെ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ വധിക്കുമ്പോള്‍ കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയാറാക്കിയിരുന്നുവെന്ന്‌ പോലീസ്‌ . പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്‌റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട്‌ പോലീസ്‌ കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ്‌ ഈ വിവരം സൂചിപ്പിക്കുന്നത്‌. ഇത്തരത്തില്‍ കേരളത്തില്‍ നടന്ന ആദ്യ കൊലപാതകമാണ്‌ ഇതെന്നും വ്യക്തമാക്കുന്നു.

കൊലപ്പടുത്താന്‍ നിശ്ചയിച്ച ആളിന്റെ വീട്‌ ,ഓഫീസ്‌, അവിടെ എപ്പോഴൊക്കെ ഉണ്ടാവും ,ഉണ്ടാകില്ല തുടങ്ങിയ കാര്യങ്ങളെല്ലാം നിരീക്ഷിച്ചാണ്‌ കൊലപാതകം ആസൂത്രണം ചെയ്യുന്നത്‌. കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയാറാക്കിയതുള്‍പ്പെടെയുളള വിഷയങ്ങളില്‍ അന്വേഷണം ആവശ്യമാണ്‌.

ശ്രീനിവാസനെ കൊലപ്പെടുത്താന്‍ നടത്തിയത്‌ വന്‍ഗൂഡാലോചനയാണ്‌. പ്രതികളായ മുഹമ്മദ്‌ ബിലാല്‍ ,റിയാസുദ്ദീന്‍ എന്നിവര്‍ ഗൂഡാലോചനയിലും ആയുധങ്ങള്‍ എത്തിച്ചുനല്‍കുന്നതിലും സഹായികളായി പ്രവത്തിച്ചു. ആയുധങ്ങള്‍ എത്തിച്ചുനല്‍കിയത്‌ സഹദാണ്‌ .മുഹമ്മദ്‌ റസ്വാന്‍ കൃത്യത്തില്‍ പങ്കെടുത്തവരുടെ മൊബൈല്‍ ഫോണുകള്‍ ശേഖരിച്ച തെളിവ്‌ നശിപ്പിച്ചുവെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. ഇവരെ കൂടാതെ മുപ്പതോളം പേര്‍ ഗൂഡാലോചനയില്‍ പങ്കെടുത്തിട്ടുണ്ടാകാമെന്നാണ്‌ പോലീസിന്റെ ഇപ്പോഴത്തെ നിഗമനം. ആദ്യഘട്ടത്തില്‍ 16 പ്രതികളെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *