റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിന്നിട്ടത് 122 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ ഏപ്രില്‍

May 2, 2022 - 10:08 am

ന്യൂഡല്‍ഹി: ഉത്തരേന്ത്യ പിന്നിട്ടതു 122 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ ഏപ്രില്‍. മധ്യേന്ത്യയിലും വടക്കുപടിഞ്ഞാറന്‍ മേഖലകളിലും ശരാശരി ചൂട് 35.9 ഡിഗ്രി സെല്‍ഷ്യസും ഉയര്‍ന്നചൂട് 37.78 ഡിഗ്രിയുമായിരുന്നു. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ഈമാസവും സാധാരണയില്‍ കവിഞ്ഞ ചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥാവകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മഹാപാത്ര അറിയിച്ചു. ദക്ഷിണേന്ത്യയിലൊഴികെ ഈമാസം രാത്രി താപനില കൂടുതലായിരിക്കും. മേയിലെ മഴലഭ്യതയും ശരാശരിയില്‍ ഉയര്‍ന്നതായിരിക്കുമെന്നു മഹാപാത്ര പറഞ്ഞു. എന്നാല്‍, വടക്കുപടിഞ്ഞാറന്‍, വടക്കുകിഴക്കന്‍ മേഖലകളില്‍ മഴ കുറവായിരിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *