റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പയ്യന്നൂര്‍ ഏരിയയില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ തല്‍ക്കാലം നടപടി വേണ്ടെന്ന്‌ സിപിഎം

May 5, 2022 - 10:05 am

പയ്യന്നൂര്‍; പയ്യന്നൂര്‍ ഏരിയയില്‍ നടന്ന സാമ്പത്തിക തിരിമറി സംഭവത്തില്‍ ഇപ്പോള്‍ താല്‍ക്കാലികമായി നടപടിയെടുക്കേണ്ടെന്ന തീരുമാനത്തില്‍ സിപിഎം ജില്ലാ നേതൃത്വം. പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ 05/05/22 വ്യാഴാഴ്‌ച ചേര്‍ന്ന സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗത്തില്‍ ഇതോടെ ഈ വിഷയം ചര്‍ച്ചയായില്ല.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തില്‍ ഇപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ അത്‌ തെരഞ്ഞെടുപ്പുവിഷയമാക്കി പ്രതിപക്ഷം ഉയര്‍ത്തുമെന്ന അഭിപ്രായം ജില്ലാ നേതൃത്വം പ്രകടിപ്പിച്ചതോടെയാണ്‌ വിഷയം ചര്‍ച്ച ചെയ്യാതെ മാറ്റി വച്ച്‌ത. ഇ. പി ജയരാജന്‍രെ അസാന്നിധ്യവും വിഷയം ചര്‍ച്ച ചെയ്യാതിരിക്കാന്‍ കാരണമായി . ഇതിനിടെ പയ്യന്നൂര്‍ ഏരിയാ കമ്മറ്റിയില്‍ നടന്ന ഫണ്ട്‌ വിവാദത്തില്‍ പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ പാര്‍ട്ടി നേതൃത്വം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്‌. ധനരാജ്‌ രാക്തസാക്ഷി ഫണ്ടില്‍ നിന്നും 42 ലക്ഷം രൂപയുടെ തിരിമറി ഉണ്ടായെന്നാണ്‌ വിവരം തെരഞ്ഞെ ടുപ്പ് ഫണ്ടില്‍ 60 ലക്ഷം രൂപയുടെ വെട്ടിപ്പുനടന്നപ്പോള്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ നട്‌ത്തിയ അന്വേഷണത്തിനിടെയാണ്‌ രക്തസാക്ഷി ഫണ്ടിലും വെട്ടിപ്പുനടന്നതായ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്‌.

തെരഞ്ഞെടുപ്പു ഫണ്ട്‌ തിരിമറി സംബന്ധിച്ച സിപിഎം സംസ്ഥാന കമ്മറ്റിയംഗം ടിവി രാജേഷ്‌ .ജില്ലാ സെക്രട്ടറിയേറ്റംഗം പിവിഗോപിനാഥ്‌ എന്നിവരടങ്ങിയ അന്വേഷണ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട്‌ ജില്ലാകമ്മറ്റിയും ചര്‍ച്ച ചെയ്‌തിരുന്നു. കേന്ദ്ര കമ്മറ്റിംഗവും എല്‍ഡിഎഫ്‌ കണ്‍വീനറുമായ ഇ.പി ജയരാജനെയാണ്‌ പയ്യന്നൂരിലെ സാമ്പത്തിക ക്രമക്കേടുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ട്ടി നിയോഗിച്ചിട്ടുളളത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *