തിരുവനന്തപുരം; സംസ്ഥാനത്ത് 6.5.2022 മുതല്‍ 29.5.2022വരെ ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണം ഏറ്റുമാനൂര്‍ മുതല്‍ -കോട്ടയം -ചിങ്ങവനം വരെയുളള റെയില്‍ പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിയന്ത്രണം. കോട്ടയം -കൊല്ലം പാസഞ്ചര്‍ എക്‌സ്‌പ്രസ് 7 മുതല്‍ 29 വരെ റദ്ദാക്കി. നാഗര്‍ കോവില്‍-കോട്ടയം പാസഞ്ചര്‍ എക്‌സ്‌പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയം നിലമ്പൂര്‍ എക്‌സ്‌പ്രസ് എറണാകുളം ടൗണില്‍ നി്‌ന്നും സര്‍വാസ് നടത്തും. തിരുവനന്തപുരത്തേക്കുളള ശബരി എക്‌സ്‌പ്രസ് 10-ാംം തീയതി അരമണിക്കൂര്‍ വൈകിയോടും
നാഗര്‍കോവിലിലേക്കുളള ഷാലിമാര്‍ എക്‌സ്‌പ്രസ് 6-ാം തീയതിയും, ബാംഗളൂരിലേക്കുളള ഐലന്‍ഡ് എക്‌സ്‌പ്രസ് 6,9 തീയതികളിലും അരമണിക്കൂര്‍ വൈകിയോടും .ഡല്‍ഹിയിലേക്കുളള കേരള എക്‌സപ്രസ് ,നാഗര്‍ കോവിലിലേക്കുളള പരശുരാം എക്‌സ്‌പ്രസ് എന്നിവ 6,8,9തീയതികളില്‍ ആലപ്പുഴ വഴി തിരിച്ചുവിടും. തിരിവനന്തപുരത്തേക്കുളള ശബരി എക്‌സ്‌പ്രസ് 5,7,8 തീയതികളിലും, കൊച്ചുവേളിയിലേക്കുളള കോര്‍ബ എക്‌സ്‌പ്രസ് 7-ാം തീയതിയും ആലപ്പുഴ വഴിയാവും സര്‍വീസ് നടത്തുക.
