ന്യൂഡല്‍ഹി : മുട്ടില്‍ മരം മുറിക്കല്‍ കേസിലെ പ്രതികളായ വില്ലേജ് ഓഫീസര്‍ കെ.കെ. അജി, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ.ഒ സിന്ധു എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. പ്രതികള്‍ സ്ഥിരം ജാമ്യത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും ജസ്റ്റീസ് എന്‍ നാഗേശ്വര റാവു, ജസ്റ്റീസ് ബി.ആര് ഗവായി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. അനുമതി ഇല്ലാതെ ഈട്ടിമരങ്ങള്‍ മുറിക്കാന്‍ പ്രതികള്‍ക്ക് സഹായം നല്കിഎട്ടുകോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ഇവര്‍ക്കെതിരെയുളള കേസ്
