റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്തിന്റെ റോഡ് വികസനത്തിൽ സർക്കാർ ബദലുകൾ ആലോചിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

May 7, 2022 - 5:41 pm

സംസ്ഥാനത്തിന്റെ റോഡ് വികസനത്തിൽ സർക്കാർ ബദലുകൾ ആലോചിക്കുകയാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോവിഡ് മഹാമാരി പോലുള്ള ദുരന്തങ്ങൾ ഇനിയും സംസ്ഥാനത്തെ ബാധിക്കാതിരുന്നാൽ ദേശീയപാത വികസനം 2025 ഓടെ പൂർത്തിയാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. നാട്ടിക നിയോജക മണ്ഡലത്തിലെ നിർമ്മാണ പ്രവ്യത്തികൾ പൂർത്തീകരിച്ച കരുവന്നൂർ ചെറിയ പാലം, കിഴുപ്പിളിക്കര അഴിമാവ് കടവ് റോഡ്, കോടന്നൂർ പുത്തൻ വെട്ടുവഴി കുണ്ടോളിക്കടവ് റോഡ്, പെരുമ്പിളിശേരി മുതൽ- കനാൽ വരെയുള്ള റോഡ് എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

റോഡ് വികസനത്തിൽ ജനങ്ങൾ കാഴ്ചക്കാരല്ല മറിച്ച് കാവൽക്കാരാണെന്ന നയം പിന്തുടരുന്ന സർക്കാരാണിത്. ഉദ്ഘാടനം ചെയ്ത കരുവന്നൂർ   പാലത്തിനരികിൽ പച്ച നിറത്തിൽ പരിപാലന കാലാവധി സൂചിപ്പിക്കുന്ന  ഡിഎൽപി എഴുതിയിട്ടുണ്ട്.
5 വർഷത്തിന് ഇടയിൽ പാലത്തിന് തകരാറുണ്ടായാൽ  ഉത്തരവാദിത്വം കരാറുകാർക്കാണ്. ഇങ്ങനെ ഒരു പരിപാലന കാലാവധി ഉണ്ടെന്ന ബോധ്യം വന്നത് ഇപ്പോഴാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങളിൽ നിന്ന് ഒന്നും മറച്ചുവെയ്ക്കാതെ എല്ലാ സുതാര്യമാക്കുകയാണ് സർക്കാർ. റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് പരാതി അറിയിക്കാൻ വിളിക്കേണ്ടവരുടെ നമ്പറും ടോൾ ഫ്രീ നമ്പറും  ബോർഡിൽ എഴുതി വെച്ചിട്ടുണ്ട്. സമയ ബന്ധിതമായി പണി പൂർത്തിയാക്കുന്ന കരാറുകാർക്ക് ഇൻസെന്റീവ് ഉൾപ്പെടെ പ്രഖ്യാപിച്ച സർക്കാരാണിതെന്നും മന്ത്രി പറഞ്ഞു. റസ്റ്റ് ഹൗസുകൾ നന്നാക്കാൻ സർക്കാർ ശ്രമിച്ചു. ഓൺലൈൻ ബുക്കിംഗ് സാധ്യമാക്കുകയും ആറ് മാസത്തിനിടയിൽ രണ്ടരക്കോടി വരുമാനമാണ് ഇതിലൂടെ ലഭിച്ചതെന്നും മന്ത്രി കൂട്ടിചേർത്തു. 

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി 2 കോടി ചെലവിൽ നിർമ്മിച്ച കരുവന്നൂർ ചെറിയ പാലം, 3 കോടി ചെലവിൽ പുനരുദ്ധാരണ പ്രവ്യത്തി പൂർത്തിയാക്കിയ പെരുമ്പിള്ളിശേരി മുതൽ ഹേർബട്ട് കനാൽ വരെയുള്ള ഭാഗം, ഒന്നരക്കോടി ചെലവിൽ പൂർത്തിയായ കോടന്നുർ കുണ്ടോളിക്കടവ് റോഡ്, ഒരു കോടി ചെലവിൽ പൂർത്തിയാക്കിയ കിഴുപ്പിള്ളിക്കര അഴിമാവ് റോഡുമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടവ. 

സി സി മുകുന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം എൽ എ ഗീതാ ഗോപി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ കെ രാധാകൃഷ്ണൻ മാസ്റ്റർ, സി കെ കൃഷ്ണകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി വിനയൻ, സുജീഷ കള്ളിയത്ത്, രതി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം വി ജി വനജ കുമാരി, പി ഡബ്യു ഡി എൻജിനീയർ ഹരീഷ് എസ്, ചേർപ്പ്, പാറളം, താന്ന്യം പഞ്ചായത്തിലെ അംഗങ്ങളും പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *