Tag
ന്യൂസ് ഡെസ്ക്

ഞങ്ങളും കൃഷിയിലേക്ക് കാമ്പയിന്‍: അര ഏക്കര്‍ തരിശ് പുരയിടത്തില്‍ കൃഷി ആരംഭിക്കുന്നു

May 10, 2022 - 7:14 pm

ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അര ഏക്കര്‍ തരിശ് പുരയിടത്തില്‍ കൃഷി ആരംഭിച്ച് പദ്ധതിയുടെ ഭാഗമാകുന്നു. നാളെ രാവിലെ 10 ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന്റെ കൃഷിയിടത്തില്‍ നിന്നും വിളവെടുത്ത ചീരവിത്ത് പാകി കൃഷി ആരംഭിക്കും. ഓരോ വീട്ടിലും  ഒരു ചെറു കൃഷിതോട്ടമെങ്കിലും ഇറക്കി ഒരോരുത്തര്‍ക്കും ഈ പദ്ധതിയില്‍ അണി ചേരാം. ദൈനംദിനം വീടുകളില്‍ വിളമ്പുന്ന ഭക്ഷണത്തില്‍ വിഷവും ഹോര്‍മോണും നിറഞ്ഞതും ഇതുമൂലം കിഡ്‌നി, ഹൃദയ രോഗങ്ങള്‍, കാന്‍സര്‍ എന്നിവ അതിവേഗം പടരുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന തിരിച്ചറിവാണ് ഈ ക്യാമ്പയിന്റെ അടിസ്ഥാനം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *