റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കമലഹാസൻ നിർമ്മിക്കുന്ന ശിവകാർത്തികേയൻ ചിത്രത്തിൽ നായിക സായ് പല്ലവി

May 10, 2022 - 7:57 pm

കമലാഹാസൻ നിർമ്മിക്കുന്ന ശിവകാർത്തികേയൻ ചിത്രത്തിൽ നായികയായി സായ്പല്ലവി എത്തുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ 30-ാം ജന്മദിനത്തോടനുബന്ധിച്ചാണ് വാര്‍ത്ത പുറത്തുവിട്ടത്. ചിത്രത്തിന്റെ ഇതിവൃത്തവും അണിയറപ്രവര്‍ത്തകര്‍, മറ്റ് അഭിനേതാക്കള്‍ എന്നിവരുടെ വിശദാംശങ്ങളുമെല്ലാം മറച്ചുവെച്ചിരിക്കുകയാണ്.
സെപ്റ്റംബറില്‍ ചിത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കും. RKFI പ്രൊഡക്ഷന്‍ നമ്ബര്‍ 51 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യ, ആര്‍ മഹേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ്. അതേസമയം വിരാട പര്‍വ്വത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സായ് പല്ലവി. ഗാര്‍ഗി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ താരം അഭിനയിക്കുമെന്ന് പ്രഖ്യാപിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *