റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസുമായി ബന്ധപെട്ട് തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് കാവ്യാമാധവൻ .

May 10, 2022 - 7:38 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിലും നടനും ഭര്‍ത്താവുമായ ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസിലും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചു നടി കാവ്യാ മാധവൻ. തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലിലാണ് നിക്കെതിരായിട്ടുള്ള ആരോപണങ്ങള്‍ കാവ്യ നിഷേധിച്ചത്.ദിലീപിന്റെ സഹോരദീ ഭര്‍ത്താവിന്റെ ശബ്ദ സന്ദേശം അടക്കമുള്ളവ നിരത്തി കൊണ്ട് നാലര മണിക്കൂറോളമാണ് കാവ്യ മാധവനെ ചോദ്യം ചെയ്തത്.നടിയെ ആക്രമിക്കാന്‍ കാവ്യ മാധവനാണ് മുന്‍കൈ എടുത്തതെന്ന തരത്തിലുള്ള ശബ്ദ സന്ദേശം നേരത്തെ പുറത്തായിരുന്നു. എന്നാല്‍ ഈ രണ്ട് കേസിലും തനിക്ക് യാതൊരുവിധ അറിവോ പങ്കോ ഇല്ലെന്നാണ് കാവ്യ മാധവന്‍ പൊലീസിനോട് പറഞ്ഞത്. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് കാരണം ദിലീപിന്റെ ചില സാമ്പത്തിക താല്‍പര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്ന് കാവ്യ മാധവന്‍ മൊഴി നല്‍കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *