റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉപതെരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്താൻ സൗകര്യം ചെയ്യണം

May 17, 2022 - 4:15 pm

ജില്ലയിലെ കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ കക്കാട് (വാർഡ് 10), പയ്യന്നൂർ നഗരസഭയിലെ മുതിയലം (ഏഴ്), കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (ഏഴ്), മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തെക്കേ കുന്നുംപുറം (ആറ്), മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ നീർവേലി (അഞ്ച്) എന്നീ വാർഡുകളിൽ മെയ് 17ന്  ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരള കമേഴ്‌സ്യേൽ ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയിൽ വരുന്ന വ്യവസായ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ഫാക്ടറികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന വാർഡുകളിലെ വോട്ടർമാർക്ക് സ്വന്തം പോളിങ് സ്റ്റേഷനിൽ പോയി വോട്ട് രേഖപ്പെടുത്താൻ  തൊഴിലുടമകൾ സൗകര്യം ചെയ്തുകൊടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെഫന്റ്) അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *