റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാടത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

May 20, 2022 - 7:57 am

ആലുവ: ആലുവ ബിനാനിപുരത്ത് പതിനാലുകാരൻ മുങ്ങി മരിച്ചു. ബിനാനിപുരം സ്വദേശി ആദിത്യൻ സജീവാണ് (16) മുങ്ങിമരിച്ചത്. മുപ്പത്തടം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയാണ് ആദിത്യൻ സജീവ്.

കൂട്ടുകാരോടൊപ്പം പാടത്ത് കളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പാടത്തിറങ്ങിയപ്പോൾ ചതുപ്പിൽ പെട്ടാണ് അപകടമുണ്ടായത്. കനത്ത മഴയെത്തുടർന്ന് പ്രദേശത്ത് വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് ആദിത്യൻ നീന്തൽ പഠിച്ചത്. . ഇത് കൂട്ടുകാരെ കാണിക്കാൻ പാടത്തേക്ക് പോയതായിരുന്നു എന്നാണ് വിവരം. കൂടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. മറ്റൊരു കുട്ടി ചതുപ്പിൽ പെട്ടെങ്കിലും രക്ഷപ്പെടുത്തു കയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *