റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോക്ടര്‍മാരില്ലാതെ മൃഗാശുപത്രികള്‍ : ഒടുവില്‍ ചികിത്സിക്കാനെത്തിയത്‌ അറ്റന്റര്‍ .

May 21, 2022 - 11:53 am

കട്ടപ്പന : പേവിഷബാധയേറ്റ കാളയെ ചികിത്സിക്കാന്‍ ഉടമ സമീപിച്ചത്‌ സമീപ്ര പ്രദേശങ്ങളിലുളള മൂന്നു മൃഗാശുപത്രികള്‍. ഇവിടെയെങ്ങും ഡോക്ടര്‍മാര്‍ ഇല്ലായിരുന്നു. കാഞ്ചിയാര്‍, അയ്യപ്പന്‍ കോവില്‍, ഉപ്പുതറ എന്നീ മൃഗാശുപത്രികളിലൂടെയായിരുന്നു ഡോക്ടര്‍മാരെ തേടിയുളള യാത്ര. ഒടുവില്‍ ചികിത്സിക്കാന്‍ എത്തിയതാകട്ടെ അയ്യപ്പന്‍ കോവില്‍ മൃഗാശുപത്രിയിലെ അറ്റന്റര്‍. അയ്യപ്പന്‍ കോവില്‍ ചെന്നിനായ്‌ക്കന്‍കുടിയിലെ ഗിരിവര്‍ഗ കോളനിയിലെ പാലക്കല്‍ വി.കെ ശോഭയുടെ കാളയാണ പേവിഷബാധയേറ്റ്‌ ചത്തത്‌. രാവിലെ മുതര്‍ കാള ബഹളം വച്ചതായി ഉടമ പറഞ്ഞു. ദഹനക്കേടാണെന്നു വിചാരിച്ച്‌ തൊട്ടടുത്ത്‌ പണിതുകൊണ്ടിരു്‌ന്ന തൊഴിലുറപ്പ്‌ തൊവിലാളികള്‍ ചേര്‍ന്ന്‌ ദഹനക്കേടിനുളള മരുന്നുകൊടുത്തു. എന്നാല്‍ കാളയുടെ ബഹളം കൂടി വന്നതിനെ തുടര്‍ന്നാണ്‌ മൃഗാശുപത്രിയെ സമീപിച്ചത്‌. എന്നാല്‍ സമീപ പ്രദേശങ്ങളായ കാഞ്ചിയാര്‍, അയ്യപ്പന്‍ കോവില്‍, ഉപ്പുതറ എന്നിവിടങ്ങളിലെ മൃഗാശുപത്രികളിലൊന്നിലും ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ്‌ അറ്റന്റര്‍ എത്തി പരിശോധന നടത്തിയത്‌. പരിശോധനയില്‍ കാളക്ക്‌ാ പേവിഷബാധയാണെന്ന്‌ വ്യക്തമായി. 22 ദിവസം മുമ്പ്‌ ചെന്നി നായ്‌ക്കന്‍ കുടിയില്‍ പേപ്പട്ടി ഇറങ്ങിയത്‌ ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതായിരിക്കാം കാളയെ ആക്രമിച്ചതെന്നാണ്‌ നിഗമനം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *