റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു.

May 21, 2022 - 11:22 am

തിരുവനന്തപുരം: വിതുരയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. വിതുര തേവിയോട് സ്വദേശി ബാബു (60) നാണ് പരിക്കേറ്റത്. ഇടത് നെഞ്ചിലാണ് ബാബുവിന് കുത്തേറ്റത്. 2022 മെയ് 20ന് രാവിലെ 9 മണിക്ക് ബാബു വീടിന്റെ മുന്നിൽ നിൽക്കുമ്പോൾ കാട്ടുപോത്ത് വന്ന് കുത്തുകയായിരുന്നു. ഉടൻ തന്നെ ബാബുവിനെ വിതുര താലൂക്കാശുപത്രിൽ പ്രഥമ ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചയായി ഒരു ഒറ്റയാൻ കാട്ടുപോത്ത് വിതുര തേവിയോട് ഭാഗത്ത് റബ്ബർ തോട്ടത്തിൽ തന്നെ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *