റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു

May 23, 2022 - 12:22 pm

കോഴിക്കോട്: സിനിമ നാടക സംഗീത സംവിധായകൻ ചന്ദ്രൻ വേയാട്ടുമ്മൽ (പാരീസ് ചന്ദ്രൻ) അന്തരിച്ചു. 66 വയസ്സായിരുന്നു.

ദൃഷ്ടാന്തം, ചായില്യം, ബോംബെ മിഠായി, നഗരം, ബയോസ്കോപ്പ്, ഞാൻ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങൾക്ക് ഇദ്ദേഹം സംഗീതം പകർന്നിരുന്നു. നാടക സംഗീത രംഗത്ത് മികച്ച സംഭാവന നൽകിയ അദ്ദേഹം പശ്ചാത്തലസംഗീതവും നിർവഹിച്ചിട്ടുണ്ട് .
ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. സംസ്കാരം 2022 മെയ് 23 (തിങ്കളാഴ്ച) വൈകിട്ട് നാലിന് തറവാട്ട് വളപ്പിൽ.

1956 ഏപ്രിൽ 30ന് കോഴിക്കോട് നരിക്കുനിയിലുള്ള സംഗീത പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ചന്ദ്രൻ ജനിച്ചത്. 1982 കാലം മുതൽ സംഗീതസംവിധായകൻ എന്ന രീതിയിൽ ശ്രദ്ധേയനാവുകയും ചെയ്തു. നാടകങ്ങൾക്ക് പശ്ചാത്തല സംഗീതം നിർവഹിച്ചു കൊണ്ടാണ് തുടക്കം. പിന്നീട് ധാരാളം സിനിമകൾക്ക് സംഗീതവും, പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിട്ടുണ്ട്.

2008-ൽ “ബയോസ്കോപ്പ്” എന്ന ചിത്രത്തിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരളസംസ്ഥാന അവാർഡും, 2010-ൽ “പ്രണയത്തിൽ ഒരുവൾ” ഫിലിമിന് മികച്ച സംഗീത സംവിധായകനുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡും ലഭിച്ചു. 1989-91 കാലഘട്ടങ്ങളിൽ ലണ്ടനിലെ പ്രശസ്തമായ റോയൽ നാഷണൽ തിയേറ്ററിൽ ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഷൈലജയാണ് ഭാര്യ, മക്കൾ ആനന്ദ് രാജ് ,ആയുഷ് .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *