റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.എസ്‌ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

May 25, 2022 - 9:45 am

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന്‌ പ്രതിസന്ധി മറികടക്കാന്‍ പ്രതിദിന സര്‍വീസുകള്‍ കൂട്ടാന്‍ ഒരുങ്ങി കെ.എസ്‌ആര്‍ടിസി. പ്രതിമാസ വരുമാനം 151 കോടി രൂപയില്‍ നിന്ന്‌ 240 കോടിയായി ഉയര്‍ത്തുകയാണ്‌ ലക്ഷ്യം ഇതിലൂടെ ശമ്പള പ്രതിസന്ധിയടക്കം പരിഹരിക്കാാനാവുമെന്ന പ്രതീക്ഷയാണുളളത്‌. സര്‍വീസുകള്‍ കൂട്ടുമ്പോള്‍ ആവശ്യമായ അധിക ബസുകളുടെ എണ്ണം അറിയിക്കാന്‍ മനേജ്‌മെന്റ്‌ യൂണിറ്റുകള്‍ക്കുനിര്‍ദ്ദേശം നല്‍കി

യൂണിയനുകളെക്കൂടി വിശ്വസത്തിലെടുത്താണ്‌ കെ.എസ്‌ആര്‍ടിസി പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്‌. ഇക്കാര്യത്തില്‍ യൂണിയനുകളുടെ പിന്തുണ ഉണ്ട്. നിലവില്‍ പ്രതിദിനം 3800 സര്‍വീസുകളാണ്‌ കെ.എസ്‌ആര്‍ടിസി നടത്തുന്നത്‌. ആയിരത്തിലേറെ സര്‍വീസുകള്‍ കൂടി വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ പ്രതിമാസം 240 കോടി എന്ന ടാര്‍ജറ്റിനടുത്ത്‌ എത്താന്‍ കഴിയൂവെന്നാണ്‌ പ്രഥമിക വിലയിരുത്തല്‍.

തിരക്കുകൂടിയ രാവിലെയും വൈകുന്നേരവും കൂടുതല്‍ ബസുകളിറക്കാനാണ്‌ തീരുമാനം. ഇതിന്‍രെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക്‌്‌ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കും. രണ്ടുസ്‌പെല്ലുകളുടെ ഇടവേളകളില്‍ മണിക്കൂറില്‍ 75 രൂപ എന്ന നിരക്കില്‍ കണക്കാക്കി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും നല്‍കാനാണ്‌ ആലോചിക്കുന്നത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *