റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഞ്ചസാര കയറ്റുമതിയ്ക്ക് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; വിലക്കയറ്റത്തിനെതിരെ നടപടി

May 25, 2022 - 12:23 pm

ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി. ആറു വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു നിയന്ത്രണംഏർപ്പെടുത്തുന്നത്. 2022 മെയ്മാസം പകുതിയിൽ ഗോതമ്പ് കയറ്റുമതിക്കും സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു . പണപ്പെരുപ്പഭീഷണി നിലനിൽക്കുന്നതുകൊണ്ടാണ് ഇത്തരമൊരു നടപടി. റഷ്യ- ഉക്രയിൻ സംഘർഷം മൂലം ആഗോള ചരക്ക് വിതരണത്തിൽ ഒട്ടേറെ അസ്വസ്ഥതകൾ രൂപപ്പെട്ടിരുന്നു

ആഭ്യന്തര ഡിമാൻഡിനും വില സ്ഥിരതയ്ക്കും മതിയായ പഞ്ചസാര സ്റ്റോക്ക് ഉറപ്പാക്കാൻ 2022 ജൂൺ ഒന്നുമുതൽ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കാൻ കേന്ദ്രം ഉത്തരവിട്ടു. 100 LMT പഞ്ചസാര മാത്രമേ രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യാനാകൂ എന്നതാണ് പ്രധാന നിയന്ത്രണം. ഇത് ഏകദേശം 10,000 ടണ്ണിനോളമാണ്. വർഷംതോറും നവംബർ വരെ മുൻവർഷത്തെ സ്റ്റോക്കിൽ നിന്നാണ് പഞ്ചസാര വിതരണം നടക്കുന്നത്.

2022 ലെ ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര വിഭാഗം രണ്ടാമത്തെ വലിയ കയറ്റുമതിക്കാരും ആണ് ഇന്ത്യ. ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ വില സ്ഥിരത നിലനിർത്തുകയാണ് സർക്കാർ ലക്ഷ്യം. ഇന്ത്യയിലെ പഞ്ചസാരയുടെ മൊത്തവില 3250 മുതൽ 3500 വരെയാണ്. അതേസമയം ചില്ലറ വില്പന വില രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ 36- 44 രീതിയിൽ കടന്നു നടക്കുന്നു. രാജ്യത്ത് പഞ്ചസാര ഉത്പാദനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 58.7 ലക്ഷം ടൺ വർധിച്ചതായും വിലയിരുത്തപ്പെടുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *