റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടെക്സാസിലെ സ്കൂളിൽ വെടി വെയ്പ്

May 25, 2022 - 12:53 pm

ന്യൂ യോർക്ക്: അമേരിക്കയിലെ ടെക്ക്സാസിൽ സ്കൂളിൽ വെടിവെപ്പ്. ആക്രമണത്തിനു പിന്നിൽ പതിനെട്ടുകാരനായ ആയുധധാരി. 19 കുട്ടികളും, ഒരു അധ്യാപികയും, 2 സ്കൂൾ ജീവനക്കാരുമാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. യുവാൾഡിയിലെ റോബ് എലമെന്ററി സ്കൂളിലായിരുന്നു സംഭവം. മുത്തശ്ശിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആണ് അക്രമി സ്കൂളിൽ എത്തിയതെന്നാണ് സൂചന. 7 വയസ്സിനും 10 വയസ്സിനും ഇടയിലുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. 15 കുട്ടികൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
പതിനെട്ടുകാരനായ അക്രമി സാൽവദോർ റാമോസിനെ പോലീസ് വെടിവെച്ചു കൊന്നു.

അക്രമിയെ ഇത്തരത്തിലുള്ള കുറ്റകൃത്യത്തിന് നയിച്ചതിന്റെ കാരണം വ്യക്തമല്ല. ആക്രമണത്തിന് റെ അടിസ്ഥാനത്തിൽ തോക്ക് ലോബി ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പറഞ്ഞു. വാർത്ത കേട്ട് താൻ തളർന്നു പോയെന്നും ഇത് എല്ലാ നേതാക്കളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയം ആണെന്നും ബൈഡൻ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *