റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിഎസ്‌എസ്‌സിയിൽ ജോലി വാഗ്‍ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ പോലീസ് പിടിയിൽ ‍‍‍‍‍‍

May 27, 2022 - 9:55 am

തിരുവനന്തപുരം: വിഎസ്‌എസ്‌സിയിൽ ജോലി വാഗ്‍ദാനം ചെയ്ത് കോടികൾ തട്ടിയ ആൾ അറസ്റ്റിൽ. നെടുമങ്ങാട് കുറുപുഴ ഇളവട്ടം പച്ചമല തടത്തരികത്ത് വീട്ടിൽ അനിൽകുമാറിനെ (42) ആണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.

തുമ്പ, വട്ടിയൂർക്കാവ്, വലിയമല എന്നീ കേന്ദ്രങ്ങളിൽ സ്വീപ്പർ, പ്യൂൺ, പിആർഒ, അസിസ്റ്റന്റ് അഡ്‍മിനിസ്‌ട്രേറ്റീവ് ഓഫീസർ, എ‌ഞ്ചിനീയർ തുടങ്ങി വിവിധ തസ്തികകളിലേക്ക് ജോലി വാങ്ങി കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിൽ രണ്ടര കോടിയുടെ സാമ്പത്തിക ഇടപാടുകൾ പ്രതിയുടെ അക്കൗണ്ട് വഴി നടന്നതായി കണ്ടെത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *