റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ബിജുമേനോനും, ജോജുവും മികച്ച നടന്മാർ, മികച്ച നടി രേവതി

May 28, 2022 - 11:12 am

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ” ജോജി”എന്ന ചിത്രത്തിന്റെ സംവിധാനത്തിന് ദിലീഷ് പോത്തൻ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. ഒരു കുടുംബത്തിലെ മനുഷ്യരുടെ മാനസികവ്യാപാരങ്ങൾ അതിസൂക്ഷ്മമായി അവതരിപ്പിക്കാൻ ദിലീപിനു കഴിഞ്ഞെന്ന് ജൂറി വിലയിരുത്തി.

ഇത്തവണ രണ്ടു പേരാണ് മികച്ചനടനുള്ള അവാർഡ് സ്വന്തമാക്കിയത്. ബിജു മേനോനും, ജോജുജോർജുo മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. “ആർക്കറിയാം” എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ജോജുജോർജ് “നായാട്ട് “, “ഫ്രീഡം ഫൈറ്റ്”, ” മധുരം”, “തുറമുഖം “എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടനായി. “ഭൂതകാലം” എന്ന സിനിമയിലെ അഭിനയത്തിന് രേവതി മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കി.

മനുഷ്യർക്കൊപ്പം തവളയും, ഒച്ചും,തുമ്പിയും ഒക്കെ കഥാപാത്രങ്ങളായ പ്രകൃതിയിലേക്ക് ക്യാമറ തിരിച്ച് കൃഷാന്ത് നിർമ്മിച്ച് സംവിധാനം ചെയ്ത “ആവാസ വ്യൂഹം” 2021-ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി.സമര ഭൂമിയായ പുതുവൈപ്പ് പശ്ചാത്തലമാക്കിയ ആവാസവ്യൂഹം തിരക്കഥയ്ക്കുള്ള അവാർഡ് നേടി. മികച്ച ജനപ്രിയ ചിത്രമായി ഹൃദയം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗാനരചനയ്ക്ക് ഉള്ള അവാർഡ് ബി കെ ഹരിനാരായണന് ലഭിച്ചു. മിന്നൽ മുരളി എന്ന സിനിമയിലെ ഗാനത്തിന് പ്രദീപ് മികച്ച ഗായകനുള്ള അവാർഡ് നേടി.കാണെക്കാണെ എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായികയായി സിതാര കൃഷ്ണകുമാർ തെരഞ്ഞെടുക്കപ്പെട്ടു.

മിന്നൽ മുരളി എന്ന ചിത്രത്തിലെ വിഷ്വൽ എഫക്ട്സ്സിന് ആൻഡ്രൂസ് അവാർഡിന് അർഹനായി. ഫ്രീഡം ഫൈറ്റർ എന്ന സിനിമയ്ക്ക് ജിയോ ബേബിയ്ക്ക് പ്രത്യേക പരാമർശം. മികച്ച നടനുള്ള അവാർഡ് പട്ടണം റഷീദ്. മികച്ച ചലച്ചിത്ര ഗ്രന്ഥം നഷ്ടസ്വപ്നങ്ങൾ (ആർ ഗോപാലകൃഷ്ണൻ) എന്ന ഗ്രന്ഥത്തിന് അർഹനായി.

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 142 ചിത്രങ്ങളാണ് ആകെ പരിഗണിച്ചത്. ചുരുക്കപ്പട്ടികയിൽ 29 ചിത്രങ്ങളാണ് ഇടംപിടിച്ചത്. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയാണ് ഇത്തവണത്തെ ജൂറി ചെയർമാൻ. പരിചയ സമ്പന്നരും പുതുമുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ ആയിരുന്നു ഇത്തവണത്തെ പ്രത്യേകത.

ഇനിമുതൽ ജനപ്രീതിയും കലാ മേന്മയും ഉള്ള മികച്ച ചിത്രത്തിനായി റിലീസുകൾ പരിഗണിക്കുന്നത് ഉചിതമായിരിക്കുമെന്ന് സയ്യിദ് അഖ്തർ മിർസ ചെയർമാനായുള്ള ജൂറി പറഞ്ഞു. 52 -മത് സംസ്ഥാന ചലച്ചിത്ര അവാർഡ് നോടനുബന്ധിച്ച് ജൂറി റിപ്പോർട്ടിലാണ് നിർദ്ദേശം. സ്ത്രീ/ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് എന്ന ശീർഷകം മാറ്റി സാമൂഹികമായ ഉൾക്കൊള്ളൽ പ്രതിഫലിപ്പിക്കുന്ന നിലയിൽ മാറ്റിയെഴുതണം എന്ന ശുപാർശ ജൂറി മുന്നോട്ടുവെച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *