റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫെഡറൽ ബാങ്കിന്റെ സി.എസ്ആർ ഫണ്ടുപയോഗിച്ച് മുരിക്കാട്ടുകുടി ഗവ.ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിന് മൈക്ക് സിസ്റ്റം

June 4, 2022 - 9:02 am

കട്ടപ്പന : മുരിക്കാട്ടുകുടി ഗവ .ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഫെഡറൽ ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ മൈക്ക് സിസ്റ്റം ഫെഡറൽ ബാങ്ക് എവി.പി പി.കെ.എബ്രാഹം ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന് കൈമാറി.

പ്രൈമറി വിഭാഗം അദ്ധ്യാപിക ലബ്ബക്കട കൊച്ചുപറമ്പിൽ ലിൻസി ജോർജിന്റെ ശ്രമ ഫഫലമായിട്ടാണ് ഫെഡറൽ ബാങ്ക് ഫണ്ട് ലഭ്യമാക്കിയത്. സ്കൂളിലെ പ്രോഗ്രാമുകളിൽ മൈക്ക് സിസ്റ്റം വാടകയ്ക്ക് എടുക്കേണ്ടതിനാൽ പല പ്രോഗ്രാമുകളും നടത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ ലിൻസി ടീച്ചർ കട്ടപ്പന ഫെഡറൽ ബാങ്ക് എ.വി.പി കെ എ എബ്രാഹം മുഖേന അപേക്ഷ സമർപ്പിക്കുകയും ഒരു ലക്ഷം രൂപാ വിലയുള്ള മൈക്ക് സിസ്റ്റം ലഭ്യമാക്കുകയും ചെയ്യുകയായിരുന്നു.

തൻമൂലം വിദ്യാർത്ഥികൾക്ക് ഓഡിറ്റോറിയത്തിലെ പരിപാടികൾക്കും പേഴ്സണാലിറ്റി -കരിയർ ഗൈഡൻസ് -ഓറിയൻറേഷൻ ക്‌ളാസുകൾക്കും ഉപയുക്തമാവുകയും പാഠ്യ-പാഠ്യേതര നിലവാരം ഉയർത്താനാകുമെന്നും ലിൻസി ടീച്ചർ പറഞ്ഞു മൈക്ക് സിസ്റ്റം ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന് കട്ടപ്പന ഫെഡറൽ ബാങ്ക് എ.വി.പി കെ എ എബ്രാഹം കൈമാറി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *