റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ആനിമസ്‌ക്രീനും: സെമിനാര്‍ ആറിന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

June 4, 2022 - 8:38 pm

സ്വാതന്ത്ര്യലബ്ദിയുടെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച(ജൂണ്‍ 6)  ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ആനിമസ്‌ക്രീനും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. സ്വാതന്ത്ര്യ സമര സേനാനിയും ആദ്യ വനിതാ പാര്‍ലമെന്റ് അംഗവുമായിരുന്ന ആനി മസ്‌ക്രീന്റെ ജന്‍മദിന അനുസ്മരണത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന സെമിനാര്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥി ആയിരിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സെമിനാറില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ പ്രഭാഷണം നടത്തും. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പത്മജ എസ്. മേനോന്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ മുഹമ്മദ് റിയാസ്, മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട, കേരള സംഗീത നാടക അക്കാദമി  സെക്രട്ടറി കെ. ജനാര്‍ദ്ദനന്‍, കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ.സി.പി അബൂബേക്കര്‍,  മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം അധ്യക്ഷന്‍ ഡോ.എ.എം ഷിനാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *