റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെരിയാര്‍ തീരത്തൊരുക്കിയ കുട്ടിവനം പരിസ്ഥിതി സംരക്ഷണത്തിന്‌ മാതൃകയാകുന്നു

June 6, 2022 - 9:21 pm

ആലുവ : ആലുവ മണപ്പുറം കുട്ടിവനം മനുഷ്യകരങ്ങളാല്‍ ഒരുക്കിയെടുത്തതാണെന്ന്‌ വിശ്വസിക്കാന്‍ കഴിയത്തവിധം യഥാര്‍ത്ഥ വനമായി മാറി. ഒന്നര വര്‍ഷം മുമ്പ്‌ നിര്യതനായ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. എസ്‌ സീതാരാമന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ നല്‍കിയ വിലമതിക്കാനാവാത്ത സമ്മാനമായ മണപ്പുറം കുട്ടിവനം യാഥാര്‍ത്ഥ്യമായിട്ട്‌ മൂന്നു പതിറ്റാണ്ടായി. സീതാരാമന്റെ നേതൃത്വത്തില്‍ ഒരുപറ്റം പരിസ്ഥിതി സ്‌നേഹികള്‍ കാല്‍ നൂറ്റാണ്ട്‌ മുമ്പ്‌ ചെറിയതോതില്‍ മണല്‍ തിട്ടയെ സംരക്ഷിക്കാനായി തുടങ്ങി വച്ചതാണി തണല്‍മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍.

പെരിയാറിന്റെ ജലനിരപ്പ്‌ കൂടുകയും കുറയുകയും ചെയ്യുമ്പോള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന മണല്‍തിട്ടയെ സംരക്ഷിക്കാനാണ്‌ പ്രധാനമായും വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ തുടങ്ങിയത്‌. മണപ്പുറത്തോട്‌ ചേര്‍ന്ന്‌ രണ്ടര കിലോമീറ്റര്‍ നീളത്തിലാണ്‌ വനമുളളത്‌. മൂവായിരത്തോളം മരങ്ങലാണ്‌ ഇവിടെയുളളത്‌. 1991,1997, വര്‍ഷങ്ങളില്‍ രണ്ടുഘട്ടമായാണ്‌ ഇവിടെ മരങ്ങള്‍ നട്ടുപിടിപ്പിച്ചത്‌. കെ.ആര്‍ രാജന്‍ കളക്ടര്‍ ആയിരിക്കുമ്പോഴാണ്‌ മഴക്കാലത്ത്‌ പുഴയായി ഒഴുകിയിരുന്ന സ്ഥലത്ത്‌ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയെന്ന പദ്ധതി ആരംഭിച്ചത്‌.

1994ലാണ്‌ പദ്ധതി നടപ്പാക്കാന്‍ തീരുമാനമുണ്ടായത്‌. സാഹസീകമായാണ്‌ പരിസ്ഥിതി പ്രവര്‍ത്തകര്‍ പെരിയാറിനോട്‌ ചേര്‍ന്ന ചളിപ്രദേശത്ത്‌ വൃക്ഷത്തൈകള്‍ നട്ടപിടിപ്പിച്ചത്‌. ചാലുകള്‍ കീറിയാണ്‌ ആയിരത്തോളം വൃക്ഷത്തൈകള്‍ നട്ടത്‌. പെട്ടെന്നുണ്ടായ വെളളപ്പൊക്കത്തില്‍ 70 ശതമാനം തൈകളും നശിച്ചു. കീഴടങ്ങാന്‍ മനസിലാഞ്ഞതിനാല്‍ പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറായ. വീണ്ടും ചാലുകീറി വൃക്ഷത്തൈകള്‍ നടീല്‍ പുനരാരംഭിച്ചു. ഒഴുകിയെത്തുന്ന എക്കല്‍ മണ്ണ്‌ വൃക്ഷത്തൈകള്‍ തഴച്ചുവളരാന്‍ സഹായിച്ചു. 1997ല്‍ ജനകീയാസൂത്രണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ്‌ രണ്ടുകിലോമീറ്റര്‍ നീളത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ തീരുമാനിച്ചത്‌.

ഇതില്‍ ഒരുഭാഗത്ത്‌ മഹാഗണി മാത്രമാണ്‌ നട്ടത്‌. 65 തരത്തിലുളള മരങ്ങളാണ്‌. കുട്ടി വനത്തിലുളളത്‌. മഞ്ഞക്കൊന്ന ,മരുത്‌, ഈട്ടി, ഞാവല്‍,പാല,മഴമരം, അത്തി,ആല്‍ ,അരയാല്‍, കല്ലാല്‍ ,ഉങ്ങ്‌ , കാപ്പി, നെല്ലി.പൂവരശ്‌, പൊങ്ങില്യം ,പുളി,മരോട്ടി തുടങ്ങിയവയുണ്ട്‌. ആയിരക്കണക്കിന്‌ പക്ഷികള്‍ക്ക കുട്ടിവനം കൂടൊരുക്കുകയും ചെയ്യുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *