റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാര്യങ്ങൾ എല്ലാം കോടതിയോടും, മാധ്യമങ്ങളോടും വെളിപ്പെടുത്തും; ജീവനു ഭീഷണി എന്ന് സ്വപ്ന

June 7, 2022 - 9:55 am

കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം വെളിപ്പെടുത്തും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് തുടരും. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എറണാകുളത്തെ പ്രത്യേക കോടതിയാണ് സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.

നേരത്തെ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാൻ എൻഫോഴ്സ്മെന്റ് നിർബന്ധിച്ചു എന്ന ശബ്ദരേഖയ്ക്ക് പിന്നിൽ എം. ശിവശങ്കർ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന പറഞ്ഞിരുന്നു. ഇതിനുപുറമേ കള്ളപ്പണ ഇടപാടിനെക്കുറിച്ച് ശിവശങ്കരന് എല്ലാകാര്യങ്ങളും അറിയാമായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

സ്വർണ്ണക്കടത്തിലെ കള്ളപ്പണ കേസിൽ തെളിവു നശിപ്പിക്കൽ, ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കേസിൽ രഹസ്യമൊഴി എടുക്കണമെന്ന് സ്വപ്ന അപേക്ഷ നൽകിയിരുന്നു. ഇത് എറണാകുളം ജില്ലാ കോടതി അംഗീകരിച്ചതോടെയാണ് സ്വപ്ന 07/06/22 (ചൊവ്വാഴ്ച)ന് കോടതിയിൽ എത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *