കോഴിക്കോട് : വീട്ടില്‍ ആരുമില്ലാത്ത സമയത്ത് സ്വന്തം വീട്ടില്‍ ആസൂത്രിത മോഷണം. പുനത്തില്‍ ബാബുവിന്റെ മകന്‍ അപ്പൂസ് എന്ന സനീഷാണ് പ്രതി. അച്ഛനും അമ്മയും ജോലിക്കുപോയപ്പോള്‍ ഭാര്യയെ അവരുടെ വീട്ടിലാക്കിയ ശേഷം വീട് കുത്തിത്തുറന്ന് അച്ഛന്റെ അലമാരയില്‍ നിന്ന് 50,000 രൂപ മോഷ്‌ടിക്കുകയായിരുന്നു. 2022 ജൂണ്‍ 3 വെളളിയാഴ്‌ചയാണ് സംഭവം .മുമ്പും സനീഷ് വീട്ടില്‍ നിന്നും മോഷണം നടത്തിയിട്ടുണ്ട്. അത് വീട്ടുകാരുടെ ശ്ര്‌ധയില്‍ പെടാതെ പോയതാണ് വീണ്ടും ഇത്തരം ഒരു കൃത്യം നടത്താന്‍ പ്രേരണയായത്.
പുറത്തുനിന്നുളള ആളാണ് മോഷണം നടത്തിയതെന്ന് വരുത്തി തീര്‍ക്കാന്‍ തന്റേതിനേക്കാള്‍ വലിയ ഷൂസ് ധരിക്കകുയും മുളകുപൊടി വിതറി അതില്‍ മനപ്പൂര്‍വം ഷൂസിന്‍രെ അടയാളം വരുത്തുകയും ചെയ്‌തു. പിന്നെ ഷൂസ് മുറ്റത്ത് ഉപേക്ഷിച്ച് പ്രതി നാടകീയമായി മോഷണ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വിരലടയാളം പതിയാതിരിക്കാന്‍ പേപ്പര്‍ കവര്‍ കയ്യില്‍ ധരിച്ചിരുന്നു.
പ്രതി ഒളിപ്പിച്ചിരുന്ന പണവും പൂട്ടുപൊളിക്കാന്‍ ഉപയോഗിച്ച ബ്ലേഡും പോലീസിന് ലഭിച്ചു. പ്രതി തന്നെയാണ് തെളിവ് പോലീസിന് കാണിച്ചുകൊടുത്തത്. മാവൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. റിമാന്റിലായിരുന്ന പ്രതിയെ പോലീസ് മൂന്നുദിവസത്തേക്ക് ജാമ്യത്തില്‍ വിട്ടു.
