റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നഷ്ടക്കഥ തുടര്‍ന്ന് സൂചികകള്‍

June 8, 2022 - 8:39 pm

മുംബൈ: സൂചികകളില്‍ നഷ്ടംതുടരുന്നു. പ്രധാന സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവമാണ് നഷ്ടം രേഖപ്പെടുത്തിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ പ്രഖ്യാപനത്തിന് മുന്നോടിയായി നിക്ഷേപകര്‍ ലാഭമെടുത്തതാണ് വിപണിയെ സമ്മര്‍ദത്തിലാക്കിയത്.

സെന്‍സെക്സ് 567.98 പോയിന്റ് താഴ്ന്ന് 55,107.34ലും നിഫ്റ്റി 153.20 പോയിന്റ് നഷ്ടത്തില്‍ 16,416.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് നിഫ്റ്റിയും ഒരു ശതമാനം വീതമാണ് ഇടിഞ്ഞത്.റിസര്‍വ് ബാങ്കിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനം പുറത്തുവരാനുള്ള സാഹചര്യത്തില്‍ നിക്ഷേപകര്‍ ജാഗ്രത പാലിച്ചതും ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരുന്നതിന്റെ ആശങ്കയും ആഗോള വിപണികളിലെ മന്ദതയുമൊക്കെയാണ് ആഭ്യന്തര വിപണിയേയും പിന്നോട്ടടിച്ചത്. സര്‍ക്കാര്‍ കടപ്പത്ര ആദായമാകട്ടെ 0.4ശതമാനം ഉയര്‍ന്ന് 7.53ല്‍ ക്ലോസ്ചെയ്തു.

ഉപഭോക്തൃ ഉത്പന്നം, റിയാല്‍റ്റി, ഐടി, ധനകാര്യം തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് പ്രധാനമായും സമ്മര്‍ദം നേരിട്ടത്. ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.ടൈറ്റാന്‍, യു.പി.എല്‍., ഡോ.റെഡ്ഡീസ് ലാബ്, ബ്രിട്ടാനിയ, എല്‍ ആന്‍ഡ് ടി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ്, ടി.സി.എസ.്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയവയാണ് നഷ്ടം നേരിട്ട പ്രധാന ഓഹരികള്‍. ഒഎന്‍ജിസി, കോള്‍ ഇന്ത്യ, മാരുതി സുസുകി, എന്‍.ടി.പി.സി, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോര്‍പ്പ്, എം ആന്‍ഡ് എം, ബജാജ് ഓട്ടോ, ബി.പി.സി.എല്‍. എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. വിശാല വിപണിയില്‍ ബി.എസ്.ഇ. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.80ശതമാനത്തോളം താഴ്ന്നു.

12 കേരള കമ്പനികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് , ഇന്‍ഡിട്രേഡ് (ജെആര്‍ജി) , കേരള ആയുര്‍വേദ , മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് , വണ്ടര്‍ലാ ഹോളിഡേയ്സ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം അപ്പോളോ ടയേഴ്സ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റുട്ടൈല്‍, സി.എസ്.ബി ബാങ്ക്, എഫ്.എ.സി.ടി., ഹാരിസണ്‍സ് മലയാളം, കെ.എസ്. ഇ., റബ്ഫില ഇന്റര്‍നാഷണല്‍, സ്‌കൂബീ ഡേ ഗാര്‍മന്റ്സ് തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. വെര്‍ട്ടെക്സ് സെക്യൂരിറ്റീസിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *