റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം ജില്ലാ പഞ്ചായത്തില്‍ വിപണന കേന്ദ്രം ആരംഭിച്ചു

June 9, 2022 - 8:31 pm

കൊല്ലം: ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ സാധാരണക്കാര്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപണന കേന്ദ്രം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേല്‍ നിര്‍വഹിച്ചു. ആദ്യ വില്പന പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വസന്ത രമേശിന് നല്‍കി പ്രസിഡന്റ് നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള ഫാമുകള്‍,ഘടകസ്ഥാപനങ്ങള്‍, മിനിവ്യവസായ എസ്റ്റേറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ എത്തിക്കുക. കരുനാഗപ്പള്ളി ചിറ്റുമൂല കോക്കനട്ട് നഴ്സറിയില്‍ ഉത്പാദിപ്പിച്ച കല്പം വെളിച്ചെണ്ണ, ജില്ലാ പഞ്ചായത്തിന്റെ ഫാമുകളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന പശുവിന്‍പാല്‍, കോഴിമുട്ട, വിവിധ ഇനം വിത്തുകള്‍, ജൈവവളം, ഫലവൃക്ഷ തൈകള്‍, തേന്‍, നെയ്യ് തുടങ്ങിയവയും മിനി വ്യവസായ യൂണിറ്റുകളില്‍ നിന്നുള്ള അലങ്കാരനെറ്റിപ്പട്ടം, ഫാന്‍സി ബാഗ്, പേപ്പര്‍ ബാഗ്, കരകൗശല ഉത്പന്നങ്ങള്‍, ധാന്യ പൊടികള്‍ തുടങ്ങിയവയാണ് വിപണന കേന്ദ്രത്തിലുള്ളത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ, ചെറുകിട വ്യവസായ യൂണിറ്റുകളുടെ ഉത്പന്നങ്ങളും ഇവിടെ ലഭിക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമലാല്‍ അദ്ധ്യക്ഷയായി. സ്ഥിര സമിതി അദ്ധ്യക്ഷരായ ജെ.നജീബത്ത്, പി.കെ. ഗോപന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *