റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആനിക്കാട് പൊതു ടോയ്ലറ്റ് ജനങ്ങൾക്കായി‌ തുറന്നു കൊടുത്തു

June 14, 2022 - 11:15 pm

മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്ത് ആനിക്കാട് നിർമ്മിച്ച പൊതു ടോയ്ലറ്റ് ജനങ്ങൾക്കായി തുറന്നുകൊടുത്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് പദ്ധതി ഉദ്ഘാടനം  ചെയ്തു. ശുചിത്വമിഷന്റെ സഹകരണത്തോടെ മൂന്നര ലക്ഷം രൂപ ഉപയോഗിച്ചാണ് ടോയ്ലറ്റ് നിർമാണം പൂർത്തിയാക്കിയത്.

ആവോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് തെക്കുംപുറം, വാർഡ്  മെമ്പർമാരായ അഷ്റഫ് മൊയ്തീൻ, സൗമ്യ ഫ്രാൻസിസ്, ബിന്ദു ജോർജ്ജ്, ഷാജി വടക്കൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *