റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം കുടിവെള്ള സ്വാശ്രയ ജില്ലയാകും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

June 19, 2022 - 8:46 pm

കോട്ടയം: ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിലൂടെ കുടിവെള്ള സ്വാശ്രയ ജില്ലയായി കോട്ടയം മാറുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി പറഞ്ഞു. ഇംപ്ലിമെന്റിംഗ് സപ്പോര്‍ട്ടീവ് ഏജന്‍സി(ഐ.എസ്. എ) പ്ലാറ്റ്‌ഫോറവും ജില്ലാപഞ്ചായത്തും സംയുക്തമായി ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ത്രികക്ഷി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്. ജില്ലാ ജലശുചിത്വ മിഷന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.പി.കെ. ജയശ്രീ അധ്യക്ഷയായി. പഞ്ചായത്ത് വിഹിതം, സ്ഥലമെടുപ്പ് തുടങ്ങി എല്ലാ പ്രശ്‌നവും പരിഹരിക്കാന്‍ ഗ്രാമ പഞ്ചായത്തിനെയും വാട്ടര്‍ അതോറിറ്റിയേയും സഹായിക്കുന്നവരായി പ്രവര്‍ത്തിക്കാന്‍ ഐ.എസ്.എ കള്‍ക്കാവണമെന്നും സമയബന്ധിതമായ പദ്ധതി നിര്‍വഹണം ഉറപ്പുവരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. തദ്ദശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.സി. ബിജു, സെക്രട്ടറി അജയന്‍ കെ. മേനോന്‍, ഐ.എസ്.എ. പ്ലാറ്റ്‌ഫോം ചെയര്‍മാന്‍ അഡ്വ. റ്റി.കെ. തുളസീധരന്‍പിള്ള, വൈസ് ചെയര്‍മാന്‍ ഡാന്റീസ് കൂനാനിക്കല്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി. സിദ്ധിഖ്, ജില്ലാ ജലശുചിത്വ മിഷന്‍ മെമ്പര്‍ സെക്രട്ടറി സി. ബിനീഷ്, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍, എം. സുശീല്‍, മഞ്ജു ബിജു, പി.കെ. കുമാരന്‍, ജയ്‌സണ്‍ ഫിലിപ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് നടന്ന ശില്പശാലയ്ക്ക് ഐ.എസ്.എ. പ്ലാറ്റ്‌ഫോം സാരഥികളായ സജി സെബാസ്റ്റ്യന്‍, കെ.ഡി. ജോസഫ്, സണ്ണി ആശാരി പറമ്പില്‍, പി.ജി. തങ്കമ്മ എന്നിവര്‍ നേതൃത്വം നല്‍കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *