റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഗ്‌നിവീരര്‍ക്ക് തൊഴിലവസരം ഉറപ്പുനല്‍കി മഹീന്ദ്ര,അപ്പോളോ അടക്കമുള്ള വ്യവസായ ലോകം

June 21, 2022 - 1:09 pm

മുംബൈ: അഗ്‌നിപഥ് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചും അഗ്‌നിവീരര്‍ക്കു കോര്‍പറേറ്റ് തൊഴിലവസരങ്ങള്‍ ഉറപ്പുനല്‍കിയും വ്യവസായലോകം.മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, ആര്‍.പി.ജി. എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക, ബയോകോണ്‍ ലിമിറ്റഡ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍ ഷാ, അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ജോയിന്റ് മാനേജിങ് ഡയറക്ടര്‍ സംഗീത റെഡ്ഡി, ടി.വി.എസ്. മോട്ടോര്‍ കമ്പനി എം.ഡി. സുദര്‍ശന്‍ വേണു തുടങ്ങിയവരാണ് പദ്ധതിക്കനുകൂലമായി രംഗത്തുവന്നത്.പദ്ധതിക്കെതിരായ കലാപങ്ങളില്‍ ദുഃഖം പ്രകടിപ്പിച്ച മഹീന്ദ്ര, കാര്‍ഷികരംഗം മുതല്‍ എയ്റോസ്പേസ് മേഖലവരെ അഗ്‌നിപഥ് പരിശീലനം സിദ്ധിച്ച കഴിവുറ്റ യുവാക്കളെ സ്വാഗതം ചെയ്യുന്നുവെന്നു വ്യക്തമാക്കി. അഗ്‌നിവീരര്‍ക്ക് കോര്‍പറേറ്റ് മേഖലയില്‍ വന്‍തൊഴിലവസരങ്ങളാണുള്ളത്. അവര്‍ക്കു മഹീന്ദ്ര തൊഴില്‍ നല്‍കും.നേതൃഗുണം, ടീം വര്‍ക്ക്, ശാരീരികക്ഷമത എന്നീ ഗുണങ്ങളുള്ളതിനാല്‍ അഗ്‌നിവീരര്‍ക്ക് ഭരണതലം മുതല്‍ വിതരണശൃംഖലാ മാനേജ്മെന്റ് വരെ ശോഭിക്കാന്‍ കഴിയും. അഗ്‌നിവീരര്‍ക്ക് എന്ത് തൊഴിലാണു മഹീന്ദ്ര നല്‍കുകയെന്ന ചോദ്യത്തിനു മറുപടിയായി ചെയര്‍മാന്‍ ട്വീറ്റ് ചെയ്തു. അഗ്‌നീവീരര്‍ക്ക് ആര്‍.പി.ജി. ഗ്രൂപ്പും ജോലി നല്‍കുമെന്നു വ്യക്തമാക്കിയ ഗോയങ്ക, യുവാക്കളുടെ ഭാവി ഉറപ്പാക്കാന്‍ മറ്റ് വ്യവസായികളും മുന്നോട്ടുവരണമെന്ന് അഭ്യര്‍ഥിച്ചു.

വ്യവസായ തൊഴില്‍മേഖലയില്‍ അഗ്‌നീവീരര്‍ക്കു മുന്‍ഗണനയുണ്ടാകുമെന്നു കിരണ്‍ മസുംദാര്‍ ഷാ പറഞ്ഞു. അപ്പോളോ ജോയിന്റ് എം.ഡി. സംഗീത റെഡ്ഡിയും സമാനമായ അഭിപ്രായം പങ്കുവച്ചു.അഗ്‌നിപഥ് പദ്ധതി സമൂഹത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുമെന്നും രാഷ്ട്രനിര്‍മിതിക്കു വലിയ സംഭാവന നല്‍കുമെന്നും സുദര്‍ശന്‍ വേണു ചൂണ്ടിക്കാട്ടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *