റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേട്ടത്തോടെ ഓഹരി സൂചികകള്‍

June 21, 2022 - 1:12 pm

മുംബൈ: ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേട്ടത്തോടെ ഓഹരി സൂചികകള്‍. തുടര്‍ച്ചയായ ആറ് ദിവസത്തെ തിരിച്ചടികള്‍ക്കു വിരാമമിട്ടാണ് വിപണി ഉണര്‍ന്നത്.രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം വ്യാപാര ആഴ്ചയായിരുന്നു പോയവാരം. എന്നാല്‍ ആഗോള വിപണികളിലെ നേട്ടവും ലാര്‍ജ് കാപ് ഓഹരികളിലെ മുന്നേറ്റത്തിന്റെയും പിന്‍ബലത്തിലാണ് വിപണിയില്‍ പച്ച തെളിഞ്ഞത്.സെന്‍സെക്സ് 237.42 പോയിന്റ് ഉയര്‍ന്ന് 51597.84 പോയ്ന്റിലും നിഫ്റ്റി 56.70 പോയിന്റ് ഉയര്‍ന്ന് 15350.20 പോയിന്റിലുംമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള വിപണിയില്‍ നിന്നുള്ള ശുഭസൂചനകള്‍ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതോടെയാണ് സൂചികകള്‍ ഉണര്‍ന്നത്. എന്നാല്‍ പണപ്പെരുപ്പത്തിന്റെ സമ്മര്‍ദവും അതേതുടര്‍ന്ന് നയങ്ങള്‍ കര്‍ശനമാക്കിയേക്കുമെന്ന ആശങ്കയുമാണ് വലിയ ഉയര്‍ച്ചയിലേക്ക് പോകാന്‍ വിപണിക്ക് തടസമായ പ്രധാന ഘടഘം.673 ഓഹരികള്‍ക്ക് മാത്രമാണ് ഇന്നലെ നേട്ടമുണ്ടാക്കിയത്. 2663 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 156 ഓഹരികളുടെ മൂല്യത്തില്‍ മാറ്റമുണ്ടായില്ല.എച്ച് യു എല്‍, എച്ച്.ഡി.എഫ്.സി, അപ്പോളോ ഹോസ്പിറ്റല്‍സ്, ഏഷ്യന്‍ പെയ്ന്റ്സ്, അള്‍ട്രാടെക് സിമന്റ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍.അതേസമയം ഒ.എന്‍.ജി.സി, ടാറ്റ സ്റ്റീല്‍, യു.പി.എല്‍., ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രസ്, കോള്‍ ഇന്ത്യ എന്നി ഓഹരികള്‍ നഷ്ടം നേരിട്ടു.സെക്ടറല്‍ സൂചികകളില്‍ എഫ്.എം.സി.ജി. ഒരു ശതമാനവും ഐറ്റി 0.4 ശതമാനവും നേട്ടം രേഖപ്പെടുത്തി. ഓയ്ല്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍, കാപിറ്റല്‍ ഗുഡ്സ്, പവര്‍, റിയല്‍റ്റി എന്നിവ 1-4 ശതമാനം ഇടിഞ്ഞു. വിശാല വിപണിയില്‍ ബി.എസ്.ഇ. മിഡ്കാപ് സൂചിക 1.4 ശതമാനവും സ്മോള്‍കാപ് സൂചിക 3 ശതമാനവും ഇടിഞ്ഞു.മൂന്ന് കേരള കമ്പനി ഓഹരികളുടെ വിലമാത്രമാണ് ഇന്നലെ ഉയര്‍ന്നത്. ഈസ്റ്റേണ്‍ ട്രെഡ്സ് ഇന്‍ഡിട്രേഡ് അപ്പോളോ ടയേഴ്സ് എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. എന്നാല്‍ 26 കേരള കമ്പനി ഓഹരികളുടെ മൂല്യം താഴ്ന്നു.കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍, കിറ്റെക്സ്, കേരള ആയുര്‍വേദ, പാറ്റ്സ്പിന്‍ ഇന്ത്യ, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നിറ്റ ജലാറ്റിന്‍ തുടങ്ങിവയാണ് വലിയ ഇടിവ് നേരിട്ട കേരള കമ്പനി ഓഹരികള്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *