റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഗ്‌നിപഥ് പദ്ധതി പരാജയപ്പെടുത്താന്‍ പല പ്രചാരണങ്ങളും നടക്കുന്നു: ലഫ്. ജനറല്‍ അനില്‍ പുരി

June 22, 2022 - 12:34 pm

ന്യൂഡല്‍ഹി: ദീര്‍ഘനാളത്തെ കൂടിയാലോചനകള്‍ക്കുശേഷം കൈക്കൊണ്ട അഗ്‌നിപഥ് പദ്ധതി പരാജയപ്പെടുത്താന്‍ പല പ്രചാരണങ്ങളും നടക്കുന്നുണ്ടെന്ന് സൈനിക കാര്യങ്ങള്‍ക്കുള്ള അഡീഷണല്‍ സെക്രട്ടറി ലഫ്. ജനറല്‍ അനില്‍ പുരി.റിക്രൂട്ട്മെന്റ് സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ പലതും പ്രചരിക്കുന്നുണ്ട്. നിലവില്‍ സൈനിക സേവനം അനുഷ്ഠിക്കുന്നവരെ അഗ്‌നിവീര്‍ സംവിധാനത്തിലേക്കുമാറ്റുമെന്നതു വ്യാജപ്രചാരണമാണ്.

സേനയിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. പരമ്പരാഗത റെജിമെന്റേഷന്‍ സംവിധാനം തുടരും- പുരി ആവര്‍ത്തിച്ചു. ഭാവി മുന്നില്‍ക്കണ്ട് വ്യക്തികളെ സജ്ജരാക്കുകയെന്ന ദൗത്യമാണ് അഗ്‌നിപഥിലൂടെ ലക്ഷ്യമിടുന്നത്. സേവനം അനുഷ്ഠിക്കാന്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിനൊപ്പം കൂടുതല്‍ സാങ്കേതിക പരിജ്ഞാനമുള്ളവരുടെ സാന്നിധ്യം ഉറപ്പാക്കാനും പദ്ധതിയിലൂടെ സാധിക്കും. രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ല. അതിനാല്‍ അഗ്‌നിവീരന്മാരാകാന്‍ അപേക്ഷിക്കുന്നവര്‍ അക്രമസംഭവങ്ങളില്‍ പങ്കാളികളായിട്ടില്ലെന്ന സത്യവാങ്മൂലം സമര്‍പ്പിക്കണം- പുരി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *