തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ ആവശ്യമെങ്കിൽ സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്നും, എല്ലാവർക്കും ഉപരിപഠനത്തിന് അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരണത്തിൽ ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്കൂളുകളിൽ പ്രത്യേക പിടിഎ യോഗം ചേർന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു.
