റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജൂലൈ 1 മുതല്‍ പുതിയ നാല്‌ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍

July 1, 2022 - 8:27 am

ന്യൂ ഡല്‍ഹി : വിവിധ കാരണങ്ങളാല്‍ ജോലിയില്‍ നിന്ന്‌ പിരിഞ്ഞുപോകുന്ന ജീവനക്കാരന്‌ രണ്ടു ദിവസത്തിനകം മുഴുവന്‍ ശമ്പളവും കുടിശികയും കമ്പനി കൊടുത്തു തീര്‍ക്കണമെന്ന്‌ പുതിയ വേജ്‌ കോഡ്. പുതിയ നാല്‌ തൊഴില്‍ നിയമങ്ങള്‍ 2022 ജൂലൈ ഒന്നിന്‌ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്‌.

സാധാരണയായി 45 ദിവസം മുതല്‍ 60 ദിവസത്തിനകമാണ്‌ ജീവനക്കാരന്റെ ശമ്പളവും കുടിശികയും അടക്കമുളള കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത്‌. ചില അവസരങ്ങളില്‍ 90 ദിവസംവരെ നീണ്ടുപോകാറുണ്ട്‌ . ജീവനക്കാരന്‍ പിരിഞ്ഞുപോകുന്ന അവസാന ദിവസം മുതലാണ്‌ കണക്കാക്കുന്നത്‌. എന്നാല്‍ വേജ്‌ കോഡ്‌ അനുസരിച്ച്‌ ജീവനക്കാരന്‍ പിരിഞ്ഞുപോകുന്ന
അവസാന ദിവസം മുതല്‍ രണ്ടുദിവസത്തിനകം അര്‍ഹതപ്പെട്ട മുഴുവന്‍ ശമ്പളവും കുടിശിക തുകയും കൊടുത്തു തീര്‍ക്കണം രാജി.പുറത്താക്കല്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ ജോലിയില്‍ നിന്ന്‌ പിരിഞ്ഞുപോകുന്ന എല്ലാ ജീവനക്കാര്‍ക്കും ഇത്‌ ബാധകമാണ്‌. ശമ്പളം സാമൂഹ്യ സുരക്ഷ,ആരോഗ്യം, ജോലി സാഹചര്യം തുടങ്ങി ജീവനക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പരിഷ്‌ക്കരണം ലക്ഷ്യമിട്ടുളളതാണ്‌ പുതിയ തൊഴില്‍ നിയമങ്ങള്‍.

ഇതിനോടകം തന്നെ പുതിയ തൊഴില്‍ നിയമങ്ങള്‍ക്ക്‌ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞു. നിലവിലുളള 29 നിയമങ്ങള്‍ക്ക്‌ പകരമാണ്‌ പുതിയ നാല്‌ തൊഴില്‍ നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്‌. ജൂലൈ ഒന്നിന്‌ ഇത്‌ പ്രാബല്യത്തില്‍ വരുത്താനാണ്‌ കേന്ദ്രം ലക്ഷ്യമിടുന്നത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *