റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സോമൻ കള്ളിക്കാട്ടിന്റെ ഹൊറർച്ചിത്രം ‘നെക്സ്റ്റ് സ്ക്രൈ’ പൂർത്തിയായി

July 2, 2022 - 2:16 pm

ലോക്ക് ഡൗൺ കാലത്തെ പരിമിതമായ സ്വാതന്ത്ര്യം കാരണം ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട സംവിധായകനാണ് സോമൻ കള്ളിക്കാട്ട്. അടുത്തിറങ്ങിയ “ഡേർട്ട് ഡെവിൾ” എന്ന ഷോർട്ട് മൂവി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോവിഡ് കാലത്ത് പലയിടങ്ങളിലായിരിക്കുന്ന അഭിനേതാക്കൾക്ക് ഓൺലൈനിൽ നിർദ്ദേശങ്ങൾ നൽകി സംവിധാനം ചെയ്ത് തികച്ചും വ്യത്യസ്തമായ രീതിയില്‍ ചിത്രീകരിച്ച് സംവിധാനം ചെയ്യുന്ന മറ്റൊരു ഹൊറർ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. “നെക്സ്റ്റ് സ്ക്രൈ” എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം, സംവിധാനം, കലാസംവിധാനം നിർവഹിക്കുന്നത് സോമൻ കള്ളിക്കാട്ട് തന്നെയാണ്. തുരുത്തിപ്ലിയിലും, പരിസരങ്ങളും ആണ് പ്രധാന ലൊക്കേഷനുകൾ. യാറസ് മീഡിയയുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കോസ്റ്റ്യൂം ഡിസൈനിങ് & മേക്കപ്പ് -കുക്കു ജീവൻ, ക്യാമറ- ശിവൻ മലയാറ്റൂർ, അസിസ്റ്റൻറ് ഡയറക്ടർ-എ.ശശി, പ്രൊഡക്ഷൻ കൺട്രോളർ- ബിബിൻ തുരുത്തിപ്ലി, അഭിനേതാക്കൾ- ശ്രീജിത്ത് മാവേലി, അജു ഐരാപുരം, വിധു ധർമ്മരാജ് , ഡീൻ ആൽവിൻ ഷിബു ,അപ്പൂട്ടി, അഭിജിത്ത് കോട്ടയം,അലൻ എൽദോസ് ,ബിബിൻ ഒമേഗ.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *