തുരുവനന്തപുരം : ഭരണഘടനാവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന സജി ചെറിയാനുപകരം പുതിയ മന്ത്രി ഉണ്ടാവില്ല. സജി ചെറിയാന്‍ വഹിച്ചിരുന്ന വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്കു വീതിച്ചുനല്‍കുമെന്നാണ് വിവരം. സാംസ്‌കാരിരം ,ഫിഷറീസ് അടക്കമുളള സുപ്രധാന വകുപ്പുകളാണ് സജിചെറിയാന്‍ കൈകാര്യം ചെയ്‌തിരുന്നത്.
ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, ,ഫിഷറീസ്, ഫിഷറീസ് സര്‍വകലാശാല സാസ്‌കാരികം, ചലചച്ചിത്ര വിതകസന കോര്‍പ്പറേഷന്‍, ചലച്ചിത്ര അക്കാദമി, കള്‍ച്ചറല്‍ ആക്‌ിവിസ്റ്റ് വെല്‍ഫെയര്‍ഫണ്ട് ബോര്‍ഡ്, യുവജനകാര്യം എന്നിവയുടെ ചുമതലയാണ് സജിചെറിായനുണ്ടായിരുന്നത്. രണ്ടാം പിണറായി സര്‍ക്കാരില്‍ രാജിവെക്കുന്ന ആദ്യ മന്ത്രിയാണ് സജി ചെറിയാന്‍.
അതേസമയം സജി ചെറിയാനെതിരെ കേസെടുക്കാന്‍ തിരുവല്ലാ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. സിആര്‍പിസി 156/3 വകുപ്പുപ്രകാരമാണ് കേസെടുക്കുക.
