റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിംഗപ്പുര്‍ ഓപ്പണ്‍: ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയം

July 14, 2022 - 11:24 am

സിംഗപ്പുര്‍: സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു ജയം. പുരുഷന്മാരില്‍ എച്ച്.എസ്. പ്രണോയ്, മിഥുന്‍ മഞ്ജുനാഥ് എന്നിവരും വനിതകളില്‍ പി.വി. സിന്ധു, സൈന നെഹ്വാള്‍, അഷ്മിത ചാലിയ എന്നിവര്‍ അടുത്ത റൗണ്ടുകളിലേക്കു മുന്നേറി. ഇന്ത്യന്‍ സഹതാരവും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവുമായ കിഡംബി ശ്രീകാന്തിനെയാണ് ലോക റാങ്കിങ്ങില്‍ 77-ാം സ്ഥാനക്കാരനായ മിഥുന്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-17, 15-21, 21-18.

തായ്ലന്‍ഡിന്റെ സിറ്റികോം തമ്മാസിനെ 21-13, 21-16 ന് തോല്‍പ്പിച്ച് എച്ച്.എസ്. പ്രണോയ് രണ്ടാം റൗണ്ടിലെത്തി. വനിതാ സിംഗിള്‍സില്‍ ബെല്‍ജിയം താരം ലിയാന്‍ താനിനെയാണു പി.വി. സിന്ധു കെട്ടുകെട്ടിച്ചത്.

സ്‌കോര്‍: 21-15, 21-11. തായ്ലന്‍ഡിന്റെ ലോക 12-ാം നമ്പര്‍ ബുസ്നാന്‍ ഒങ്ബാംറുങ്ഫാനെ ഞെട്ടിച്ചാണ് അഷ്മിത അടുത്ത ഘട്ടത്തിലേക്കു കടന്നത്. 21-16, 21-11 എന്ന സ്‌കോറിനാണ് അഷ്മിതയുടെ ജയം. സൈന നെഹ്വാള്‍ മാള്‍വിക ബന്‍സോദിന്റെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി. സ്‌കോര്‍: 21-18, 21-14.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *