റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ശൈഖ് മുഹമ്മദ് അല്‍ സബാഹ് അല്‍ സാലിം

July 20, 2022 - 11:30 am

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ശൈഖ് മുഹമ്മദ് അല്‍ സബാഹ് അല്‍ സാലിമിനെ നിയമിച്ചതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഉടനെ അമീരി ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹിന്റെ പകരക്കാരനായാണ് ശൈഖ് മുഹമ്മദ് അല്‍ സബാഹ് അല്‍ സാലിമിന്റെ നിയമനം. 2003 മുതല്‍ 2011 വരെ കുവൈത്തിന്റെ വിദേശകാര്യ മന്ത്രിയായും ഒന്നാം ഉപ പ്രധാനമന്ത്രിയായും ഭരണ പാടവം തെളിയിച്ച വ്യക്തിത്വമാണ് ശൈഖ് മുഹമ്മദ്. ആധുനിക കുവൈത്തിന്റെ രണ്ടാമത്തെ അമീര്‍ ആയ ശൈഖ് സബാഹ് അല്‍ സാലിമിന്റെ പുത്രനുമാണ്. 1955 ഒകടോബര്‍ 10 നു കുവൈത്ത് സിറ്റിയില്‍ ആണ് ജനനം. 1993 മുതല്‍ 2003 വരെ അമേരിക്കയില്‍ കുവൈത്ത് സ്ഥാനപതിയായി സേവനം അനുഷ്ഠിച്ച ഇദ്ദേഹം നയതന്ത്ര രംഗത്തും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *