തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ പരാജയപ്പെട്ടത് കാരണം റോഡുകളിൽ വ്യാപകമായി കുഴികൾ രൂപപ്പെടുകയും ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്ത ഗുരുതര സാഹചര്യം മൂലം ജനങ്ങൾക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ട് സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് എൽദോസ് കുന്നപ്പള്ളിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.മണിചിത്രത്താഴ് സിനിമയിൽ കാട്ടുപറമ്പൻ നടക്കുന്ന പോലെയാണ് കേരളത്തിൽ ജനം നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘കേരളത്തിൽ മാത്രമായി അമിത ഭാരം ഉള്ള വാഹനം ഉണ്ടോ?.കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരുന്നു.റോഡിലെ പരിതാപരകരമായ അവസ്ഥയെ ഹൈക്കോടതി പോലും വിമർശിച്ചു.പശവച്ച് ഒട്ടിച്ചാണോ റോഡ് നന്നാക്കുന്നത് എന്ന് പോലും ഹൈക്കോടതി പരിഹസിച്ചു.ഉത്തരവാദമില്ലാത്തത് കൊണ്ടാണ് കുഴി അടക്കാത്തത്.റോഡിലാകെ മുതലക്കുഴികൾ.അപകടത്തിൽ പെടാനുള്ളതല്ല റോഡിലെ കുഴികൾ എന്ന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ മനസിലാക്കണം’ എന്നും എം എൽ എ ആവശ്യപ്പെട്ടു
