റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊലീസിന് നാണക്കേടായി എ കെ ജി സെൻറ‍ർ ആക്രമണക്കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

July 28, 2022 - 6:26 am

തിരുവനന്തപുരം: എ കെ ജി സെൻറ‍ർ ആക്രമണക്കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം രൂപീകരിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്‍ പി എസ് മധുസൂദനന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡിവൈഎസ്‍പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. നിലവിൽ അന്വേഷണം നടത്തിയിരുന്ന കൻറോൺമെൻറ് അസിസ്റ്റൻറ് കമ്മീഷണർ വിഎസ് ദിനരാജും സംഘത്തിലുണ്ട്. ആക്രമണം നടന്നിട്ട് ഒരുമാസം ആകാറായിട്ടും പ്രതിയെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

പ്രത്യേക സംഘം അന്വേഷണം തുടങ്ങി ഇത്രനാളായിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതി സഞ്ചരിച്ചത് ഡിയോ സ്കൂട്ടറിലാണെന്ന് വ്യക്തമായതോടെ തലസഥാനത്ത് രജിസ്റ്റർ ചെയ്ത ആയിരത്തിൽ അധികം സ്കൂട്ടർ പരിശോധിച്ചു. ബോംബ് നിർമ്മാണ കേസിൽ പ്രതികളായവരെയും പടക്ക വിൽപ്പനക്കാരെ പോലും ചോദ്യം ചെയ്തു. പക്ഷെ പ്രതിയെ കുറിച്ച് വ്യക്തമായ ഒരു സൂചന പോലും ലഭിച്ചില്ല. മൂന്ന് ഡിവൈഎസ്പിമാരെ ഉൾപ്പെടുത്തിയായിരുന്നു പ്രത്യേക സംഘം. വിവിധ സ്റ്റേഷനുകളിലെ പൊലീസുകാരും ഷാഡോ പൊലീസുകാരും സംഘത്തിലുണ്ടായിരുന്നു. സിപിഎം സംസ്ഥാന സമിതി ഓഫീസിന് നേരെ ആക്രണമുണ്ടായിട്ടും പ്രതിയെ പിടുകൂടാൻ കഴിയാത്തത് പൊലീസിന് വലിയ നാണക്കേടായി നിൽക്കേയാണ് അന്വേഷണം കൈംബ്രാഞ്ചിന് കൈമാറിയത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *